ലഹരി ഔട്ട് - വൺ മില്യൺ ഗോൾ യൂത്ത് ലീഗ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
പട്ടാമ്പി: ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി, പറക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. നിരവധി ടീമുകൾ പങ്കെടുത്ത മത്സരം പട്ടാമ്പി നഗരസഭാ കൗൺസിലർ C. A. സാജിത്ത് ഉദ്ഘാടനം നിർവഹിച്ചു.
മത്സരത്തിൽ വിജയികളായ ടീമുകൾക്ക് യൂത്ത് ലീഗ് മുതുതല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ധീൻ തങ്ങൾ സമ്മാനദാനം നിർവഹിച്ചു. ബഷീർ സിടി, റഫീഖ് പികെ, മുസ്തഫ മുത്തുട്ടി മുസ്തഫ പി, നവാസ് പികെ, ഹനീഫ കെ, റസാഖ് എംവി, സിഎം മുസ്തഫ എന്നിവർ നേതൃത്വം നൽകി.