logo
AD
AD

ചാലിശ്ശേരിയിൽ അഖിലകേരള ഫ്ലഡ് ലൈറ്റ് ടൂർണമെന്റിന് സംഘാടക സമിതി പ്രവർത്തനം തുടങ്ങി

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ജി.സി.സി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും മുക്കില പീടിക മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് നവംബർ അവസാന വാരം നടക്കും. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജി.സി.സി ക്ലബ് ഹൗസിൽ നടന്ന രൂപീകരണ യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് അധ്യക്ഷത വഹിച്ചു. മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബാബു നാസർ വിവരണം നടത്തി. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലൈഖ സുലൈമാൻ, സിജി ഷാബു എന്നിവരെ ക്ലബ്ബിലെ മുതിർന്ന അംഗങ്ങളായ ബാലൻ മാഷ്, ജോൺസൺ രാജമൻ്ററി എന്നിവർ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാജി ബിൻ ഹൈദർ, ജില്ലാ പഞ്ചായത്തംഗം ടി.കെ സുനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ, പഞ്ചായത്തംഗങ്ങളായ എ.വിജയൻ, ആനി വിനു, സജീഷ് കളത്തിൽ, സിജി ഷാബു, സുലൈഖ സുലൈമാൻ, നൗഷാദ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ യൂസഫ് പടിക്ക വീട്ടിൽ, ഹുസൈൻ പുളിയഞ്ഞാലിൽ, ഷഹല മജീദ്, ക്ലബ് വൈസ് പ്രസിഡൻ്റ് സി.വി മണികണ്ഠൻ, ട്രഷറർ എ.എം ഇക്ബാൽ എന്നിവർ സംസാരിച്ചു. ഷഹല മജീദിൽ നിന്ന് ആദ്യ മെമ്പർ ഷിപ്പ് ടൂർണ്ണമെൻ്റ് സംഘാടക സമിതി ചെയർമാൻ സുരേഷ് ബാബു ഏറ്റുവാങ്ങി. വി.ടി. ബൽറാം എം.എൽ.എ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി എന്നിവർ മുഖ്യ രക്ഷാധികാരികളായും, ഹുസൈൻ പുളിയഞ്ഞാലിൽ, വിജയമ്മ ടീച്ചർ, പി.ഐ യൂസഫ്, ബിജേഷ്, ടി.കെ സുധീഷ് കുമാർ, ടി.കെ സുനിൽകുമാർ, ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാർ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു ചെയർമാനായും, ക്ലബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് കൺവീനറായും, ക്ലബ് സെക്രട്ടറി ജിജു ജേക്കബ് ട്രഷററായും എം.എം ഇക്ബാൽ, ശ്രീരാഗ് അമ്പാടി എന്നിവർ കോ-ഓർഡിനേറ്റർമാരായും 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജി.സി.സി. സെക്രട്ടറി ജിജു ജേക്കബ് സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു നന്ദിയും പറഞ്ഞു.


latest News