logo
AD
AD

പട്ടാമ്പിയിൽ എം.ഡി.എം.എ വിൽപ്പന; രണ്ടുപേർ പിടിയിൽ

പട്ടാമ്പിയിലെ ഗരുഡ മാളിന്റെ ബേസ്‌മെന്റ് പാർക്കിംഗിൽ വെച്ച് എം.ഡി.എം.എ വിൽപ്പന നടത്തുന്നതിനിടെ യുവാവ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായി. കീഴായൂർ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദലി (32) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 17.92 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ തൃത്താല മാടക്കാട്ട് പട്ടിക്കര വളപ്പിൽ ജാഫർ സാദിഖ് (32) പിടിയിലായത്. തൃത്താല പോലീസും ഡാൻസാഫ് സംഘവും ചേർന്ന് തൃത്താലയിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്നും 2.76 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു. അറസ്റ്റിലായ ജാഫർ സിദ്ദിഖ് മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 2023-ൽ ടെഡ്ഡിബെയറിനുള്ളിൽ എം.ഡി.എം.എ സൂക്ഷിച്ച് ഹോൾസെയിൽ കച്ചവടം നടത്തിയ കേസിൽ തൃത്താല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പിടിയിലായ രണ്ടുപേർക്കെതിരെയും കേസെടുത്ത് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


latest News