പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി
ഡൽഹിയിൽ നടക്കുന്ന സമരത്തിൽ CPIM നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിഐടിയു, കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ, കർഷകസംഘം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു. കെഎസ്കെടിയു ജില്ലാ പ്രസിഡണ്ട് എം പി അലവി ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് സെക്രട്ടറി പി പ്രേമചന്ദ്രൻ അധ്യക്ഷനായി. സിഐടിയു പഞ്ചായത്ത് സെക്രട്ടറി കെ ദിലീപ് അധ്യക്ഷനായി. സിഐടിയു ഭാരവാഹികളായ കിനാതിയിൽ റഷീദ്, കെ ദാസൻ, കെ ടി അലി അസ്കർ, എസ് സുരേന്ദ്രൻ, സി സജി എന്നിവർ നേതൃത്വം നൽകി. കെ സലിം സ്വാഗതവും സി പി ഫൈസൽ നന്ദിയും പറഞ്ഞു.
