logo
AD
AD

തൃത്താല ഗവ. കോളേജിൽ പുതിയ കോഴ്സിന് അനുമതി

തൃത്താല ഗവ. കോളേജിൽ എം കോം ഫിനാൻഷ്യൽ അനലിറ്റിക്സ് കോഴ്‌സിന് അനുമതി. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന് ചേരാൻ സാധിക്കുമെന്ന് തൃത്താല എംഎൽഎ വി.ടി ബൽറാം അറിയിച്ചു. പുതിയ പി ജി കോഴ്‌സ് അനുവദിച്ചതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് പ്രത്യേക നന്ദിയും അദ്ദേഹം രേഖപെടുത്തി. 2013ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് തൃത്താലയിലെ ആദ്യത്തെ സർക്കാർ തല ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. മൂന്ന് ബിരുദ കോഴ്സുകളായിട്ടായിരുന്നു കോളേജിൻ്റെ തുടക്കം. ബികോം(ഫിനാൻസ്), ബിഎസ് സി മാത്തമാറ്റിക്സ്, ബി എ ഇംഗ്ലീഷ് എന്നിവയായിരുന്നു കോഴ്സുകൾ. പിന്നീട് 2020ൽ എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയൻസ് എന്ന ആദ്യ പിജി കോഴ്സും ആരംഭിച്ചു. 2021ൽ പുതിയ കെട്ടിടങ്ങളോടു കൂടി വിശാലമായ ക്യാമ്പസിലേക്ക് കോളേജ് മാറിയിരുന്നെങ്കിലും പുതിയ കോഴ്സുകൾ കൊണ്ടുവരാൻ സാധിച്ചില്ല. മികച്ച പുതിയ കോഴ്സുകൾ എന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾക്കാണ് ഇതോടെ വിരാമമാകുന്നത്.


Latest News

latest News