logo
AD
AD

മങ്കട മാണിക്യേടത്ത് മഹാദേവ ക്ഷേത്രത്തിൽനടപ്പന്തൽ സമർപ്പിച്ചു

മങ്കട മാണിക്യേടത്ത് മഹാദേവ ക്ഷേത്രത്തിൽ കലശോപഹാരമായി നിർമ്മിച്ച പ്രധാന നടപ്പന്തലിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണമംഗലത്ത് ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ബ്രഹ്മശ്രീ നാരായണമംഗലത്ത് നരസിംഹൻ നമ്പൂതിരി യും ,കിരാതമൂർത്തി ക്ഷേത്രത്തിനു സമീപം നിർമ്മിച്ച നടപ്പന്തൽ സമർപ്പണം ശ്രീ പ്രഭാകരൻ നായർ കരുമുത്തിലും നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി ഋത്വിക്നമ്പൂതിരി,' രവീന്ദ്രൻ വള്ളോടി, അനിൽകുമാർപി.വി, രാമനാഥൻ.പി.,വേലായുധൻഎം.കെ, ഉണ്ണികൃഷ്ണൻ നമ്പ്യാർ എന്നീവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാം ഞായറാഴ്ച ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും കാര്യസാധ്യ പുഷ്പാഞ്ജലിയും നടന്നു വരുന്നു.ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ശ്രീ വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഹരിദാസൻ പി സ്വാഗതവും വൈസ് പ്രസിഡന്റ് വാസുദേവൻ പാലാംപറമ്പത്ത് നന്ദിയും പറഞ്ഞു.


Latest News

latest News