logo
AD
AD

'നിർമലം -പുതുയുഗ ശുചിത്വ കേരളം': വാഴക്കാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം നടന്നു

മലപ്പുറം: ശുചിത്വസുന്ദരവും മാലിന്യമുക്തവുമായ ഗ്രാമാന്തരീക്ഷം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ വാഴക്കാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് വി. ആരിഫ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിസരത്ത് ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി ബോധവൽക്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വിളംബര റാലിയും സംഘടിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.ഇ. മുംതാസ് ബീഗം, മുസ്തഫ വാഴക്കാട്, എം. പുഷ്പ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീർ സ്രാമ്പിയേക്കൽ, കെ.വി. മുഹമ്മദ്, സജിത രാജേഷ്, ഷുബിൽ മായ്പ്പയിൽ, ലീല രാധാകൃഷ്ണൻ, നാരായണൻ മീനങ്ങോട്ട്, അഷ്റഫ് ചേനിയത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. സജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ് എന്നിവർ സംസാരിച്ചു. ഹരിതകർമ്മസേനാംഗങ്ങളും വാഴക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകളും പൊതുജനങ്ങളും പരിപാടിയിൽ പങ്കാളികളായി.


Latest News

latest News