logo
AD
AD

ഏലംകുളത്ത് നാല് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു: പ്രദേശത്ത് കർശന ജാഗ്രതാ നിർദേശം

ഏലംകുളം: ഗ്രാമപഞ്ചായത്ത് പരിധിയിൽ നാല് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൂടുതൽ പേരിലേക്ക് രോഗം പടർന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും പ്രദേശത്ത് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

രോഗവ്യാപനം തടയുന്നതിനായി ഗ്രാമപഞ്ചായത്തിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിവാഹം, സൽക്കാരം, മറ്റ് ആഘോഷങ്ങൾ, സമ്മേളനങ്ങൾ തുടങ്ങി ആളുകൾ ഒത്തുചേരുന്ന പരിപാടികൾ നടത്താൻ നാല് ദിവസം മുൻപ് തന്നെ ഗ്രാമപഞ്ചായത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം. അനുമതിയില്ലാതെ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.

​തുടർച്ചയായ ഒരു മാസക്കാലം പ്രദേശത്തെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.


Latest News

latest News