logo
AD
AD

പരിയാപുരത്ത് ജനവാസ മേഖലയിൽ എം.സി.എഫ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

അങ്ങാടിപ്പുറം: പരിയാപുരത്ത് ജനവാസ മേഖലയിലും ബഡ്‌സ് സ്കൂളിന് സമീപവും മാലിന്യ സംസ്കരണ കേന്ദ്രം (എം.സി.എഫ്) സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. 17-ാം വാർഡിലെ കിഴക്കേമുക്കിൽ നാനൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നത് കുടിവെള്ള സ്രോതസ്സുകൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കലക്ടർ, ശുചിത്വ മിഷൻ, പരിസ്ഥിതി നിയന്ത്രണ ബോർഡ് എന്നിവർക്ക് നിവേദനം നൽകി. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ അറിയിച്ചു.


Latest News

latest News