logo
AD
AD

മഞ്ചേരിയിൽ വൻ രാസലഹരി വേട്ട; 356.5 ഗ്രാം എം.ഡി.എം.എയുമായി ആറുപേർ പിടിയിൽ

മഞ്ചേരി: മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ, ചട്ടിപ്പറമ്പ് എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയുൾപ്പെടെ ആറുപേരെ പോലീസ് പിടികൂടി. മലപ്പുറം ഡാൻസാഫ് ടീമും മഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിശിര ശശികുമാറിന്റെ നേതൃത്വത്തിലുള്ള മഞ്ചേരി പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മലപ്പുറം കോഡൂർ സ്വദേശി കാട്ടുമുണ്ട വീട്ടിൽ മനോജ് (46), മൊറയൂർ സ്വദേശി മഞ്ചേരി പറമ്പൻ വീട്ടിൽ മുഹമ്മദ് സ്വാലിഹ് (38), വള്ളുവമ്പ്രം അറവങ്കര സ്വദേശി മന്നേതൊടി വീട്ടിൽ അബ്ദുറഹിമാൻ (44), പൂക്കോട്ടൂർ സ്വദേശി പനമ്പുഴ വീട്ടിൽ നവാസ് (27), മലപ്പുറം ചെമ്മങ്കടവ് കോഡൂർ സ്വദേശി എറിയാട് വെള്ളങ്ങര വീട്ടിൽ നജീം ഇ.വി (41), മലപ്പുറം കോഡൂർ ഒറ്റത്തറ സ്വദേശി പാറമ്മൽ വീട്ടിൽ ഫൈസൽ (33) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂക്കോട്ടൂർ അറവങ്കര ചീനിക്കൽ എം.എ.എൽ.പി സ്കൂളിന് സമീപമുള്ള സ്വകാര്യ ഫ്ലാറ്റിൽ വെച്ചാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ നിന്ന് എം.ഡി.എം.എ വിൽപ്പന നടത്തി ലഭിച്ച 15,000 രൂപയും എം.ഡി.എം.എ തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, ലഹരിമരുന്ന് ചെറിയ പാക്കറ്റുകളാക്കാൻ കൊണ്ടുവന്ന സിപ് ലോക്ക് കവറുകൾ, 6 ഗ്ലാസ് ഫ്യൂമുകൾ, ഗ്യാസ് ലൈറ്റർ എന്നിവയും കണ്ടെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി ബി. അനിൽ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സുനിൽകുമാർ എൻ., മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സബ് ഇൻസ്പെക്ടർ ശിശിര ശശികുമാർ, എസ്.സി.പി.ഒ മാരായ തൗഫീഖ്, എൻ.എം. അബ്ദുല്ല ബാബു, സി.പി.ഒ മാരായ അനന്തു, ശ്രീരാജ്, ഡാൻസാഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവത്തി, ജസീർ കെ.കെ, രഞ്ജിത്ത് രാജേന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളുടെ ദേഹപരിശോധനയ്ക്ക് കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ സംഗീത് പി. നേതൃത്വം നൽകി.


Latest News

latest News