logo
AD
AD

ഭരണഘടനയുടെ മുകളിലല്ല വ്യക്തിയുടെയും സ്ഥാപനത്തിൻ്റെയും സ്ഥാനം; കെപിസിസിയെ വിമർശിച്ച് സുപ്രിംകോടതി

ഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റിൽ കെപിസിസിക്ക് സുപ്രിംകോടതിയുടെ വിമർശനം. ഭരണഘടനയാണ് പരമോന്നതമെന്നും അതിനുമുകളിൽ വ്യക്തിക്കോ സംഘടനയ്ക്കോ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുന്നത് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹരജിയിലെ വസ്തുതകൾ പരിശോധിക്കാനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

കേസിൽ ക്രിമിനൽ നടപടി വേണോ അതല്ലെങ്കിൽ സിവിൽ മതിയോ എന്ന കാര്യം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന് മാത്രമാണ് നിലവിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. അതിൽ കെപിസിസി അധ്യക്ഷൻ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

പോസ്റ്റിൽ കെപിസിസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, ഒരു തവണ താറടിച്ചതിന് ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് കാര്യം ഉണ്ടോ എന്ന് കോടതി ചോദിച്ചു. ഈ മാപ്പ് ഹൃദയത്തിൽ നിന്നുള്ളതാണോ അതോ പേനയിൽ നിന്ന് മാത്രമുള്ളതാണോ എന്നും കോടതി ആരാഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഭീഷണിയും കൈകടത്തലും അനുവദിക്കില്ല. ഏത് ഉന്നത വ്യക്തിയാണെങ്കിലും സ്ഥാപനമാണെങ്കിലും ഇത് അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.


Latest News

latest News