logo
AD
AD

ജില്ലാ ശാസ്ത്രമേള: മങ്കട ഗവ. വിഎച്ച്എസ്ഇ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

മങ്കട: മലപ്പുറം ജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ച് നടന്ന റീജിയണൽ സ്കിൽ ഫെസ്‌റ്റിൽ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന കുറ്റിപ്പുറം മേഖലയിൽ മങ്കട ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എ. മുഹമ്മദ് ഷാദിൽ (നെറ്റ്‌വർക്കിംഗ് ആൻ്റ് ഇൻറർനെറ്റ് ഷെയറിങ്ങ്, ഒന്നാം സ്ഥാനവും എ ഗ്രേഡും) കെ. അബ്ദുൽ ബാസിത് (സ്പോട്ട് ഫോട്ടോഗ്രാഫി, ഒന്നാം സ്ഥാനവും എ ഗ്രേഡും) വി അൻഷിഫ് (പ്ലംബ്ബിംഗ് ഡിസൈൻ, രണ്ടാം സ്ഥാനവും എ ഗ്രേഡും) സി.കെ മുഹമ്മദ് ഹിഷാം (എൽ.ഇ.ഡി ബൾബ് നിർമ്മാണം, എ ഗ്രേഡ്), യു.പി മുഹമ്മദ് ഹനാൻ, യു.പി മുഹമ്മദ് ഷാദിൽ (എക്സിബിഷൻ ആൻ്റ് ഇന്നവേഷൻ) എന്നിവരാണ് വിദ്യാലയത്തിനു വേണ്ടി വിജയം കരസ്ഥമാക്കിയത്. വി.എച്ച്.എസ്.സി അസിസ്റ്റൻ്റ് ഡയറക്ടർ എ. അബൂബക്കർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.


Latest News

latest News