പട്ടാമ്പി ടൗണിൽ കൂൾ ബാറിൻ്റെ മറവിൽ ഹാൻസ് വില്പന; ഒരാൾ പിടിയിൽ
പട്ടാമ്പി ടൗണിൽ പ്രവർത്തിക്കുന്ന കൂൾബാറിൻ്റെ മറവിൽ ഹാൻസ് വിൽപ്പന നടത്തി വന്നിരുന്ന യുവാവിനെ പട്ടാമ്പി എക്സൈസ് പിടികൂടി. ഞാങ്ങാട്ടിരി സ്വദേശി കോടേങ്കിലകത്ത് വീട്ടിൽ നൗഷാദ് അലി (38) യെയാണ് പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ വി. സുരേഷിൻ്റെ നേതൃത്വത്തിൽ പട്ടാമ്പി ടൗൺ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പിടികൂടി കേസെടുത്തത്. പരിശോധനയിൽ രണ്ട് കിലോഗ്രാം ഹാൻസ് പിടി കൂടി. റെയ്ഡിൽ പട്ടാമ്പി റെയ്ഞ്ചിലെ അസിസ്‌റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ കെ. ഒ പ്രസന്നൻ, ജയരാജൻ. ഇ, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് ഇ. ആർ, പ്രിവെൻ്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ ശെൽവകുമാർ എന്നിവർ പങ്കെടുത്തു.
