logo
AD
AD

പട്ടാമ്പി വല്ലപ്പുഴയിൽ കഞ്ചാവ് ചെടി കണ്ടെത്തി

പട്ടാമ്പി: 'ഓപ്പറേഷന്‍ തണ്ടര്‍' റെയ്ഡിന്റെ ഭാഗമായി വല്ലപ്പുഴ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും പരിസരങ്ങളിലും പരിശോധന നടത്തിവരവേ വല്ലപ്പുഴ യാറത്തിന് സമീപം നാരായപറമ്പിൽ അബൂബക്കറിൻ്റെ ഉടമസ്ഥതയിലുള്ള എൻ.പി ബിൽഡിങ്ങിൻ്റെ വടക്ക് വിശത്തുള്ള പൊതു അഴുക്ക് ചാലിൽ നിന്നും ഒരു കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവ് ചെടിക്ക് ഒന്നേകാൽ മീറ്ററിലധികം ഉയരമുണ്ടായിരുന്നതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു. പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ. കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫീസർ അനൂപ് രാജ് എന്നിവർ പങ്കെടുത്തു.


latest News