ജി.എം.യൂ.പി സ്കൂളിൽ ടോയ്‌ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
മണ്ണാർക്കാട് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ജി.എം.യൂ.പി സ്കൂൾ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ. സജ്‌ന ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. 20 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, സ്കൂൾ പിടിഎ അംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
