കൊടുമുണ്ട റെയിൽവേ ഗേറ്റടവ് ജൂലൈ 18 വരെ നീട്ടി
പട്ടാമ്പി: അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ പട്ടാമ്പി-പള്ളിപ്പുറം സ്റ്റേഷനുകൾക്കിടയിലുള്ള കൊടുമുണ്ട റെയിൽവേ ഗേറ്റ് ജൂലൈ 18 വൈകീട്ട് അഞ്ചുമണി വരെ അടച്ചിടും. പട്ടാമ്പി പള്ളിപ്പുറം റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ കൊപ്പം - മുതുതല റോഡിലൂടെ പോകേണ്ടതാണെന്ന് ഷൊര്‍ണൂര്‍ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
