logo
AD
AD

ബിജെപി തവനൂർ മണ്ഡലം പഠനശിബിരം സമാപിച്ചു

എടപ്പാൾ: ബിജെപിയുടെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തവനൂർ മണ്ഡലം പഠനശിബിരം സമാപിച്ചു. ജൂലൈ 11, 12 തീയതികളിൽ എടപ്പാളിലെ ശ്രീ ദുർഗ്ഗാ വിദ്യാനികേതനിലായിരുന്നു ദ്വിദിന ശിബിരം. മണ്ഡലം പ്രസിഡന്റ് പി.പി. സുജീഷ് പതാക ഉയർത്തി ശിബിരത്തിന് തുടക്കമിട്ടു. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ ഉദ്ഘാടനം നിർവഹിച്ചു. ശിബിരത്തിൽ വിവിധ വിഷയങ്ങളിലായി സംഘടിപ്പിച്ച സെഷനുകളിൽ പി.സി. നാരായണൻ, കെ.പി. പ്രദീപ്, കെ.കെ. സുരേന്ദ്രൻ, നാരായണൻ മാസ്റ്റർ, ദീബീഷ്, രവി തേലത്ത്, എ.ആർ. അജി ഘോഷ്, റെജി കാലടി, എം. നടരാജൻ എന്നിവർ ക്ലാസുകൾ നയിച്ചു.


latest News