logo
AD
AD

കൊപ്പത്ത് ലോറി മറിഞ്ഞ് അപകടം: ഒഴിവായത് വൻ ദുരന്തം

കൊപ്പം പേങ്ങാട്ടിരി പാതയിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ അപകടം നടന്നത്. കണ്ണൂരിൽ നിന്നും കാർഡ് ബോർഡ് കയറ്റി കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അമിത ലോഡുമായി വന്ന വാഹനത്തിലെ ലോഡ് ഇടതുവശത്തേക്ക് ചെരിഞ്ഞതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന വലിയ കാർഡ് ബോർഡ് കെട്ടുകൾ റോഡിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ചായക്കടയിലേക്കാണ് മറിഞ്ഞുവീണത്. വാഹനം ചെരിയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഓടിമാറിയതിനാൽ കടയിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കട ഭാഗികമായി തകർന്നിട്ടുണ്ട്. തുടർന്ന് ക്രെയിനിന്റെ സഹായത്തോടെയാണ് ലോറി ഉയർത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


latest News