ഓപ്പറേഷൻ തൂഫാന്റെ ഭാഗമാവാൻ പെരിന്തൽമണ്ണ നഗരസഭ
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ പെരിന്തൽമണ്ണയിൽ വിജയകരമായി നടപ്പാക്കുന്നതിനായി പെരിന്തൽമണ്ണ നഗരസഭയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി യോഗം ചേർന്നു. ജൂലൈ 17 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരിന്തൽമണ്ണയിൽ വെച്ച് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പെരിന്തൽമണ്ണ നിയോജകമണ്ഡലം തല ഉദ്ഘടനത്തിന്റെ പ്രചാരണാർത്ഥം ജൂലൈ 16 ന് പെരിന്തൽമണ്ണ നഗരസഭയുടെ നേതൃത്തത്തിൽ ബഹുജന റാലി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു. നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് യോഗം ഉദ്ഘടനം ചെയ്തു. പരിപാടിയിൽ വൈസ് ചെയർപേഴ്സൺ എം ബി ഫസൽ മുഹമ്മദ്, സെക്രട്ടറി ലാൽകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാലകത്ത് ബഷീർ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തൊട്ടശ്ശേരി കദീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്, പ്രതിപക്ഷ നേതാവ് വി രാഹുൽ പെരിന്തൽമണ്ണ സബ് ഇൻസ്‌പെക്ടർ റിഷാദലി, എക്സൈസ് ഓഫീസർ സുധീഷ് കൃഷ്ണ, ചമയം ബാപ്പു, ഷാലിമാർ ഷൌക്കത്ത്, വ്യാപാര സമിതി അംഗം ബഷീർ ഇമേജ് സ്റ്റുഡിയോ എന്നിവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ മറ്റു കൗൺസിലർമാർ, വിവിധ സംഘടന പ്രവർത്തകർ പങ്കെടുത്തു.
