ഓപ്പറേഷന്‍ തൂഫാന്‍: 164 പേര്‍ അറസ്റ്റിൽ
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയില്‍ 164 പേര്‍ അറസ്റ്റിലായി. 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 214.205 ഗ്രാം എം.ഡി.എം.എയും 87.548 കി.ഗ്രാം കഞ്ചാവും 2 ഗ്രാം ഹെറോയിനും 2 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 7037 പേരാണ് അറസ്റ്റിലായത്.
