പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
ആനക്കര: മലാല ദിനാചരണത്തിന്റെ ഭാഗമായി ആനക്കര ഗ്രാമപഞ്ചായത്ത് 'പെൺമ 2026' എന്ന പേരിൽ പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫൈനലിൽ MTV ജിഎച്ച്എസ് കൂടല്ലൂർ ചാമ്പ്യൻമാരും എയുപിഎസ് മലമൽക്കാവ് റണ്ണേഴ്സ് അപ്പുമായി. അമ്മു സാമിനാഥ വിദ്യാലയം ആനക്കര, ജിടിജെബി സ്കൂൾ കുമ്പിടി എന്നീ ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചു. വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോക്യുമെന്റേഷൻ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. പരിപാടിയിൽ വൈസ് പ്രസിഡന്റ് സീനത്ത് പുളിക്കൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഷീദ് പി., ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി, മനോജ്, സൽമ ബഷീർ, വിഷ്ണു, കെ. വിജയൻ എന്നിവർ പങ്കെടുത്തു. ടൂർണമെന്റിന്റെ റഫറിയായി സലീം കൂടല്ലൂർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികളെയും മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാലയങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു. പെൺകുട്ടികൾ കായിക-വിദ്യാഭ്യാസ രംഗങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന ആശംസയും പങ്കുവെച്ചു.
