പെരിന്തൽമണ്ണയിൽ നമസ്തേ ദിനാചരണം സംഘടിപ്പിച്ചു
പെരിന്തൽമണ്ണ നഗരസഭയിൽ നമസ്തേ പദ്ധതി ദിനാചരണം സംഘടിപ്പിച്ചു. ശുചീകരണ തൊഴിലാളികൾക്കുള്ള പി.പി.ഇ കിറ്റുകൾ, ആയുഷ്‌മാൻ കാർഡ്, എന്നിവയുടെ വിതരണവും, തൊഴിലാളികളെ ആദരിക്കലും നജീബ് കാന്തപുരം എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ പച്ചീരി സുരയ്യ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ എം.ബി. ഫസൽ മുഹമ്മദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പ്രൊഫ. നാലകത്ത് ബഷീർ, ദിനേശ്, പച്ചീരി ഹുസൈന നാസർ, കൗൺസിലർമാരായ രാഹുൽ വലിയപറമ്പിൽ, സെക്രട്ടറി ലാൽകുമാർ ജെ.ആർ., റഫീഖ്. സി. (സി.സി.എം ഇൻ ചാർജ്) എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് ഷരീഫ് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. തൊഴിലാളികൾക്കുള്ള എലിപ്പനിക്കുള്ള പ്രതിരോധ മരുന്ന് വിതരണവും ചടങ്ങിൽ ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗം ജീവനക്കാർ നിർവഹിച്ചു.
