പ്രദീപ് കുമാർ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
അങ്ങാടിപ്പുറം: എസ്എഫ്ഐ മങ്കട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവ് പ്രദീപ് കുമാർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാതല വിദ്യാർത്ഥി റാലിയും അനുസ്മരണവും അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം. സുജിൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ ചേളന്നൂർ ഹൈസ്‌കൂൾ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റും കക്കോടി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പ്രദീപ് കുമാർ വിദ്യാർത്ഥികളുടെ യാത്രാപ്രശ്‌നം ഏറ്റെടുത്തതിനെ തുടർന്ന് ബസ് ദേഹത്തിലൂടെ കയറിയാണ് മരണപെട്ടത്. വിദ്യാർത്ഥികൾ ഇപ്പോഴും ഇതേ പ്രശ്‌നം നേരിടുന്നതിനാൽ സഖാവിൻ്റെ അനുസ്‌മരണം വിദ്യാർത്ഥി സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്ന് എം. സുജിൻ പറഞ്ഞു. മങ്കട ഏരിയ പ്രസിഡന്റ് അജ്സൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം അബു ഉനൈസ് സംസാരിച്ചു. മങ്കട ഏരിയ സെക്രട്ടറി ഇ പി ബിനീഷ് സ്വാഗതവും ഇ പി ജ്യോതിക നന്ദിയും പറഞ്ഞു.
