കെ.ആർ.എഫ്.എ മങ്കട മണ്ഡലം പര്യടനം സംഘടിപ്പിച്ചു
മങ്കട: കേരള റീട്ടെയിൽ ഫൂട്ട്‍വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) ജില്ലാ കമ്മിറ്റി ആഗസ്റ്റ് 2-ന് മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ജില്ലാ കൺവെൻഷൻ്റെ പ്രചരണാർത്ഥം മങ്കട മണ്ഡലത്തിൽ ജാഥാ പര്യടനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ പാങ്ങ്, സെക്രട്ടറി ജാഫർ ജൂപ്പിറ്റർ, മങ്കട മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജമാൽ മുഹ്സിൻ, ഹനീഫ കുളത്തൂർ, ഷമീർ ചട്ടിപറമ്പ് എന്നിവർ നേതൃത്വം നൽകി.
