വളാഞ്ചേരിയിൽ പ്രതിഭകളെ അനുമോദിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ('മഴ മേഘങ്ങൾക്ക് മീതെ') ഭാഗമായി നടപ്പിലാക്കുന്ന 'വിജയതീരം പദ്ധതി'യുടെ കീഴിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന 'പ്രതിഭാദരം' ചടങ്ങ് ശ്രദ്ധേയമായി. SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും ഫുൾ A+ നേടിയവരെയും LSS, USS, NMMS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. CH അബ്ദുയൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ്, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷരീഫ ടീച്ചർ,ആസൂത്രണ സമിതി അംഗം പറശ്ശേരി അസൈനാർ,കൗൺസിലർമാരായ മുജീബ് വാലാസി,നൗഫൽ പാലാറ,യു.മുജീബ് റഹ്‌മാൻ,ഷാഫി എന്ന മുത്തു,കെ.പി അബ്ദുൽ റസാഖ്,രാജൻ പരപ്പിൽ,പി പി യഹ് യ,സിദ്ധീഖ് ഹാജി കാലൊടി,അഡ്വ.ഹർഷ സന്തോഷ്,ഹാജറ വീരാൻകുട്ടി,സാജിത ടീച്ചർ,സവിത,റഹ്‌മാബി,കെ.പി നസീറ,ഫസീല മുതുവാട്ടിൽ,ജയ സദാനന്ദൻ,സുലൈഖ കാരക്കാടൻ,മഹ്‌റൂഫത്ത്,ബുഷ്‌റ കുഞ്ഞാവ,നിർവ്വഹണ ഉദ്യോഗസ്ഥയും പ്രധാനധ്യാപികയുമായ ശിബിലി ഉസ്‌മാൻ തുടങ്ങിയവർ സംസാരിച്ചു.
