logo
AD
AD

പവർകട്ടിനെതിരെ മെഴുകുതിരി പ്രതിഷേധം സംഘടിപ്പിച്ചു

കാലടി: സംസ്ഥാനത്ത് ഏർപ്പെടുത്തിയ പവർകട്ടിനെതിരെ സിപിഐ(എം) കാലടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യുഡിഎഫ് സർക്കാരിന്റെ വൈദ്യുതി മേഖലയിലെ അനാസ്ഥയാണ് പവർകട്ടിന് കാരണമായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പരിപാടിക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി മധു നേതൃത്വം നൽകി. പി. മുരളി, എം. ജയശ്രീ, പി.ടി. നാരായണൻ, ചന്ദ്രൻ, ഷിബിൻദാസ്, യദുകൃഷ്ണൻ, ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.


latest News