ഭാരതീയ മസ്‌ദൂർ സംഘം സ്ഥാപന ദിനാഘോഷം സംഘടിപ്പിച്ചു
കോട്ടയ്ക്കൽ: ആര്യവൈദ്യശാല മസ്‌ദ്ദൂർ സംഘത്തിൻ്റെ നേതൃത്വത്തിൽ ഭാരതിയ മസ്ദ്ദൂർ സംഘം സ്ഥാപന ദിനാഘോഷവും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയികളെ ആദരിക്കലും നടന്നു. കോട്ടയ്ക്കൽ വ്യാപര ഭവനിൽ വെച്ച് നടന്ന പരിപാടി ഭാരതിയ മസ്ദ്ദൂർ സംഘം ജില്ല സെക്രട്ടറി എൽ. സതീഷ് ഉദ്ഘാടനം ചെയ്തു. ആര്യവൈദ്യശാല മസ്ദ്ദൂർ സംഘം വർക്കിംങ് പ്രസിഡൻ്റ് വിശ്വനാഥൻ പാലൂർ അധ്യക്ഷത വഹിച്ചു. മുൻ മിസോറാം ഗർവർണർ കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. ആർ. എസ്. എസ് ജില്ല സംഘചാലക് മുരളീധരൻ, ആര്യവൈദ്യശ മസ്ദ്ദൂർ സംഘം ജനറൽ സെക്രട്ടറി കെ.പി മുരളീധൻ , വാർഡ് കൗൺസിലർ കൃഷ്ണ കൂമാർ എടപ്പരുത്തി, യു രവീന്ദ്രൻ ,ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
