നൂറുദിന കർമ്മപരിപാടിയുടെ പുരോഗതി വിലയിരുത്തി
മലപ്പുറം: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ജില്ലയിലെ നിർവഹണ പുരോഗതി പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന്റെ നേതൃത്വത്തിൽ വിലയിരുത്തി. ഇതിന്റെ ഭാഗമായി 4,600 ഭൂമി തരംമാറ്റ അപേക്ഷയിൽ 2,084 കേസുകൾ പരിഹരിച്ചുവെന്നും 358 പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും എ.ഡി.എം ഇൻ ചാർജ് യോഗത്തിൽ അറിയിച്ചു. 4,153 ഡിജിറ്റൽ സർവേ ചെയ്യാനുണ്ടായിരുന്നതിൽ 2,786 സർവേ പൂർത്തീകരിച്ചു. അഞ്ച് വില്ലേജുകൾ സ്മാർട്ട് വില്ലേജ് ആക്കി മാറ്റുകയും ഏഴ് വില്ലേജുകൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകൾ തങ്ങളെ ഏൽപ്പിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വീഴ്ച വരുത്തിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
