വയോജന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളില: മങ്കട ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിന്റെയും ആയുർവേദ സിദ്ധ ഡിസ്പൻസറിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ഷുഗർ, പ്രഷർ പരിശോധനയും സംഘടിപ്പിച്ചു. യു.കെ. പടി മദ്രസയിൽ നടന്ന ക്യാമ്പ് മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ് മെമ്പർ അനീസ് വെള്ളില അധ്യക്ഷത വഹിച്ചു. വാർഡിലെ 60 വയസ്സിന് മുകളിലുള്ള 100 ഓളം വയോജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വയോജനങ്ങളുടെ ആരോഗ്യപരിപാലനം, രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസിന് ഡോ. മനു ഇ.എം. നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത വയോജനങ്ങൾക്ക് ആരോഗ്യപരിശോധനയും ആവശ്യമായ ആരോഗ്യ നിർദേശങ്ങളും ലഭിച്ചു. കൂടാതെ ഔഷധ കഞ്ഞി വിതരണവും നടത്തി. നസീമ വാപ്പു (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ഷൗക്കത്തലി ഫൈസി, യു.കെ. സലാം, പി.പി. വാപ്പു, കെ.കെ. മുഹമ്മദ് മദനി, മാമ്പ്ര ഹംസ ഹാജി, യു.കെ. ഹംസ എന്നിവർ ആശംസകൾ നേർന്നു. അനീസ് കെ.കെ, സലാം മൊയലൻ, നൗഷാദ് ടി, സക്കീർ ബാബു യു.കെ, ഉമ്മർപ്പ പി.ടി, സാദിഖ് യു.കെ, ഉമ്മർ യു.കെ. എന്നിവർ നേതൃത്വം നൽകി.
