logo
AD
AD

സ്‌കൂളുകളിൽ ശുദ്ധജല സൗകര്യമൊരുക്കി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ സ്‌കൂളുകളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചു. വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി ബ്ലോക്ക് പരിധിയിലെ 30 ഗവ. സ്‌കൂളുകളിൽ ഒന്നാം ആദ്യഘട്ടത്തിലും അറുപതോളം എയ്‌ഡഡ് സ്‌കൂളുകളിൽ രണ്ടാംഘട്ടത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

കോഡൂർ ഗ്രാമപ്പഞ്ചായത്തിലെ ഈസ്റ്റ് കോഡൂർ കുട്ടശ്ശേരികുളമ്പ് ഗവ. മാപ്പിള എൽപി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി വാട്ടർ പ്യൂരിഫയറുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മച്ചിങ്ങൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ.എം. സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗം എൻ. കുഞ്ഞീതു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ നജ്മ കിളിയണ്ണി, പി.പി. ഷഹാന ഷെറിൻ, മുൻബ്ലോക്ക് പഞ്ചായത്തംഗം എം.ടി. ബഷീർ, പിടിഎ ഭാരവാഹികളായ പി.പി. ഉമ്മുഹബീബ, പുല്ലിത്തൊടി അനീസ് കുഞ്ഞാണി, പ്രഥമാധ്യാപിക സി.ടി. ശ്രീജ, അധ്യാപിക കെ.ആർ. പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.

latest News