logo
AD
AD

കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

വിൽപ്പന നടത്തുന്നതിനായി കാറിൽ 10 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി. കേസിലെ രണ്ടാം പ്രതി തമിഴ്നാട് സ്വദേശിയായ അഷറഫലി (40) യെയാണ് ജഡ്ജ് ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും അനുഭവിക്കണം. കേസിലെ ഒന്നാം പ്രതി രാജേഷ് ഒളിവിലാണ്.

ഒന്നും രണ്ടും പ്രതികൾ പാലക്കാട് സിവിൽ സ്റ്റേഷനു സമീപം കാറിൽ നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 10 കിലോ ഗ്രാം കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി കൈവശം വെച്ചിരിയ്ക്കുന്നതായി കാണപ്പെട്ട് അന്നത്തെ ടൌൺ സൌത്ത് എസ്.ഐ സുജിത്ത് കുമാർ R (നിലവിൽ കോങ്ങാട് ഇൻസ്പെക്ടർ), സബ് ഇൻസ്പെക്ടർഴമാരായ സുരേഷ് ബാബു, വിജയകുമാർ, SCPO ദീപു, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

കേസ്സിൻ്റെ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന ആർ.മനോജ് കുമാർ ( നിലവിൽ ഷൊർണ്ണൂർ ഡി.വൈ.എസ്.പി ) ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ പബ്ലിക് പ്രോസിക്കൂട്ടർ മനോജ് കുമാർ, നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി. SCPO ആഷിക്ക് റഹ്മാൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു

Latest News

latest News