logo
AD
AD

കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 30 വർഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ

കഞ്ചാവ് കടത്തിയ കേസിലെ ഒന്നാം പ്രതി വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൂട്ടുങ്ങൽ പറമ്പ് വീട്ടിൽ അബ്ദുൾ ഖയ്യും (39), രണ്ടാം പ്രതി കൽപറ്റ ചുഴലി സ്വദേശി മാമ്പറ്റ പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷിനാസ് (28), മൂന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി ഏടാലം പറമ്പത്ത് വീട്ടിൽ ഷറഫുദ്ദീൻ (34) എന്നിവർക്കാണ് പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് D സുധീർ ഡേവിഡ് 30 വർഷം കഠിന തടവും 6,00,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും അനുഭവിക്കണം.⁣ ⁣ ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ NH 544 റോഡിൽ ആലത്തൂർ സ്വാതി ജംഗ്ഷൻ എന്നസ്ഥലത്ത് എസ് ഐ ജീഷ്മോൻ വർഗീസിന് രഹസ്യ വിവരം കിട്ടിയത് അനുസരിച്ച് വാഹനപരിശോധന നടത്തിവരവെ കാറിൽ യാത്രചെയ്യുകയായിരുന്ന ഒന്നും രണ്ടും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞതും, കവറുൾപ്പെടെ, നിയമപ്രകാരം ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതും നിയമം മൂലം നിരോധിച്ചതുമായ ഉണങ്ങിയ 142.2 KG കഞ്ചാവ് കാണപ്പെട്ടത് അന്നത്തെ ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ ജീഷ്മോൻ വർഗീസ്, പ്രശാന്ത്, സി.പി.ഒ മാരായ ജയൻ, സ്മിതേഷ്, ബ്ലെസൻ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.⁣ ⁣ കേസിന്റെ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ആലത്തൂർ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഗിരീഷ്, ഇൻസ്പെകടർ എ.രമേശ് എന്നിവരായിരുന്നു. കേസ്സിൻ്റെ തുടരന്വേഷണം നടത്തി മൂന്നാം പ്രതിയെ അറസ്‌റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ്. ഇൻവെസ്റ്റിഗേഷനെ സഹായിച്ചത് SI അബ്ദുൾ റഹ്മാൻ, ASI ബാബുപോൾ എന്നിവർ ആയിരുന്നു.⁣ ⁣ പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ, നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി. SCPO മാരായ ആഷിക്ക് റഹ്മാൻ, ജയൻ, ശിവദാസൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Latest News

latest News