logo
AD
AD

വിശേഷാൽ ഭഗവത് സേവയും, മഹാഗണപതിഹോമവും ആഘോഷിച്ചു

മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള വിശേഷാൽ ഭഗവത് സേവയും, മഹാഗണപതിഹോമവും ആഗസ്റ്റ് 11ന് ഞായറാഴ്ച ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ ആഘോഷിച്ചു.

ചടങ്ങിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കി നിർമ്മിച്ച നടപ്പന്തൽ സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി ടി രസിത് കുമാർ അധ്യക്ഷത വഹിച്ചു. പുനരുദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് എംപി വിജയകുമാർ സെക്രട്ടറി ആർ സന്തോഷ് പുനരുദ്ധാരണ കമ്മിറ്റി അംഗങ്ങൾ ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Latest News

latest News