logo
AD
AD

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു. നവംബര്‍ 25 മുതല്‍ 28 വരെ നാല് ദിവസങ്ങളിലായി ജില്ലയിലെ 32 ബ്ലോക്ക് തല കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. ഓരോ പരിശീലന കേന്ദ്രത്തിലും രണ്ട് ഘട്ടങ്ങളിലായി രാവിലെയും ഉച്ചയ്ക്ക് ശേഷവും ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മൂന്ന് ദിവസങ്ങളിലായി, ഒരു കേന്ദ്രത്തില്‍ രണ്ട് മുതല്‍ 14 വരെ ബാച്ചുകള്‍ വീതം പരിശീലനം നല്‍കുന്ന രീതിയിലാണ് ക്രമീകരണം. പരിശീലനം നല്‍കുന്നതിനായി ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള 74 മാസ്റ്റര്‍ ട്രെയിനര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി, ഇവിഎം-വിവിപാറ്റ് പ്രവര്‍ത്തനം, വോട്ടര്‍ സഹായം, രേഖകള്‍ തയ്യാറാക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇവര്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നത്.

Latest News

latest News