വയോജനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

കൊണ്ടോട്ടി നഗരസഭ 2024--25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നടത്തി. നഗരസഭ വയോജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി അതിൽ നിന്നും കണ്ടെത്തിയ 75 പേർക്കാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ നിതാ ഷഹീർ വിതരണോദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ അഷ്റഫ് മാടാന്‍ അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ. സി മിനി മോൾ, സി ടി ഫാത്തിമത്ത് സുറാബി, റംല കൊടവണ്ടി, കൗൺസിലർമാരായ പി പി റഹ്മത്തുള്ള, എൻ ഉമ്മുകുൽസു, എൻ ഷാഹിദ, കെ സി മൊയ്തീൻ, മുഹമ്മദ് അബ്ദുറസാക്ക് സി, സി സുഹൈറുദ്ധീൻ, കെ വിരാൻകുട്ടി, താഹിറ ഹമീദ്, കെ കെ അസ്മാബി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈബി നന്ദി പറഞ്ഞു.