ഓങ്ങല്ലൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ടി പി രജീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൻ കെ പുഷ്പലത പങ്കെടുത്തു. കൃഷി ഓഫീസർ മനീഷ സ്വാഗതം പറഞ്ഞു.
പച്ചക്കറി തൈകള്‍, കുരുമുളക് തലകള്‍, വിവിധ തരം ഫലവൃക്ഷ തൈകള്‍ (മാവ്, പ്ലാവ്, സപ്പോട്ട, ചാമ്പ), കവുങ്ങ്, കുള്ളന്‍ തെങ്ങിന്‍ തൈകള്‍, വിവിധ തരം സ്പ്രയറുകള്‍, കര്‍ഷികോപകരണങ്ങള്‍, ജൈവ വളങ്ങള്‍ എന്നിവ ഞാറ്റുവേല ചന്തയില്‍ ലഭ്യമാകും.