logo
AD
AD

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സ്ഥിരീകരിച്ച് വനംവകുപ്പ്

പെരിന്തല്‍മണ്ണ: മണ്ണാര്‍മലയില്‍ പുലിയിറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. കഴിഞ്ഞ രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

കൊടികുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തായി പുലിയെ കണ്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ കൂട് സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

latest News