logo
AD
AD

വടകരയിൽ വിജയാഘോഷത്തിന് നിയന്ത്രണം; പരിപാടികൾ രാത്രി ഏഴിന് അവസാനിപ്പിക്കണം, വാഹന ജാഥകള്‍ ഒഴിവാക്കണം

കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലത്തിൽ വിജയാഘോഷത്തിന് നിയന്ത്രണം. ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിൽ തീരുമാനമായി. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും സർവകക്ഷി യോഗത്തിൽ ചർച്ചയായി.⁣ ⁣ വടകര എസ്.പി ഓഫീസിലാണ് കണ്ണൂർ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസത്തെ ആഘോഷ പരിപാടികളുടെ നിയന്ത്രണമാണ് പ്രധാനമായും ചർച്ച ചർച്ചയായത്.⁣ ⁣ ആഘോഷ പരിപാടികൾ രാതി ഏഴ് മണിക്ക് അവസാനിപ്പിക്കണം. ആഘോഷങ്ങൾക്ക് വാഹന പര്യടനം പാടില്ല തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും യോഗത്തിൽ ചർച്ചയായി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.⁣ ⁣ യോഗത്തിൽ സി.പിഎം,കോൺഗ്രസ്, മുസ്‌ലിം ലീഗ്,ആര്‍.എം.പി, ബി.ജെ.പി പ്രതിനിധികൾ പങ്കെടുത്തു. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, വടകര റൂറൽ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

latest News