logo
AD
AD

ദുബൈ കെഎംസിസി ഷൊർണൂർ സംഗമം നടന്നു

ദുബൈ കെഎംസിസി ഷൊർണൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഷൊർണൂർ സംഗമം-2024 ദുബൈ കെഎംസിസി അബു ഹൈലിൽ വെച്ച് നടന്നു. പരിപാടിയുടെ ഉത്ഘാടനം ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പനമണ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ജന.സെക്രെട്ടറി ഷഫീഖ് സ്വാഗതം പറഞ്ഞു. സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡിന് സാമൂഹിക പ്രവർത്തകനും YAB CEO സലാം പാപ്പിനിശ്ശേരിയും, YOUNG-entrepreneur അവാർഡിന് യുവ സംരംഭകൻ ഇക്ബാൽ കിഴടയിൽ അർഹനായി.

ഷൊറണൂർ ഫെസ്റ്റ്-2024 ന്റെ ലോഗോ ദുബായ് കെഎംസിസി നേതാവ് ഫൈസൽ തുറക്കൽ പ്രകാശനം ചെയ്തു. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് യൂസഫ് മാസ്റ്റർ, ജില്ലാ ട്രഷറർ ഇബ്രാഹിം ചളവറ, നജീബ് തെയ്യാലിക്കൽ, സലിം പനമണ്ണ, അൻവർ ഹല, ഫവാസ് മണ്ണഴി, ആൻവറുള്ള ഹുദവി, തുടങ്ങിയവർ പങ്കെടുത്തു. അഡ്വ.യസീദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ സാബിത് കൊപ്പവും, അൻസാർ നെല്ലായയും വിജയികളായി. ജാബിർ വാഫി സംഗമത്തിന് നന്ദി അറിയിച്ചു.

latest News