വൈലോങ്ങരയിൽ ബസും വാനും കൂട്ടിയിടിച്ചു
അങ്ങാടിപ്പുറം: സ്കൂൾ കുട്ടികളുമായി വന്ന വാനും പുത്തനങ്ങാടി ഭാഗത്തുനിന്ന് വരുകയായിരുന്ന ബസും വൈലോങ്ങരയിൽ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
കുട്ടികളുടെ വാൻ കോട്ടയ്ക്കൽ റോഡിലേക്ക് തിരിയുന്നത് കണ്ടിട്ടും ബസ് നിർത്താതെ കയറിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ആർക്കും പരിക്കില്ല. കുറച്ചുസമയം ഈ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടായി.