കൂറ്റനാട് ദേശോത്സവം 2026; ഫെബ്രുവരി 9, 10, 11 തീയതികളിൽ
കൂറ്റനാട് ദേശോത്സവം 2026 ഫെബ്രുവരി 9, 10, 11 അതിവിപുലമായി നടത്താൻ കേന്ദ്ര ദേശോത്സവം യോഗം തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനായി കേന്ദ്രാഘോഷ കമ്മിറ്റി ഭാരവാഹികളെയും പ്രഖ്യാപിച്ചു.
എല്ലാ വർഷത്തേക്കാളും ബഹുജന പങ്കാളിത്തത്തോടെ വിവിധ ആഘോഷ പരിപാടികളുമായി ആഘോഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൂറ്റനാട് ദേശോത്സവ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞവർഷം 32 ഉപ കമ്മിറ്റികളുടെ കീഴിലായി ആഘോഷ പരിപാടികലാണ് ദേശോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയത്.
കേന്ദ്ര ദേശോത്സവ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് ഗഫൂർ ന്യൂ ബസാർ, ജനറൽ സെക്രട്ടറി ഫൈസൽ കൂറ്റനാട്, ട്രഷറർ രവി കുന്നത്ത്, ജോയിൻ സെക്രട്ടറി അബ്ദുൽ ഹമീദ് പി.എ, വൈസ് പ്രസിഡന്റ് അജയൻ കൂറ്റനാട് എന്നിവരെ തെരഞ്ഞെടുത്തു.
