ജീവിതശൈലി, ക്ഷയരോഗ നിയന്ത്രണം; സംയോജിത ശാക്തീകരണ പരിപാടിയ്ക്ക് തുടക്കമായി
പ്രമേഹം, രക്താതിസമര്‍ദ്ദം, പക്ഷാഘാതം, പാലിയേറ്റീവ്, വൃക്കരോഗം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവരില്‍ ക്ഷയരോഗ സാധ്യത നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ശാക്തീകരണ പരിപാടിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി.പ്രമേഹം, രക്താതിസമര്‍ദ്ദം, പക്ഷാഘാതം, പാലിയേറ്റീവ്, വൃക്കരോഗം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവരില്‍ ക്ഷയരോഗ സാധ്യത നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ശാക്തീകരണ പരിപാടിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി.
ജീവിതശൈലീ രോഗമുള്ളവര്‍ക്ക് പ്രതിരോധശേഷി കുറയുന്നതിനാല്‍ ക്ഷയരോഗം പിടിപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇത് നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാം. ഇക്കാര്യത്തില്‍ ഫീല്‍ഡ് ജീവനക്കാരുടെ കാര്യശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഏകദിന പരിശീലനവും ഇതോടനുബന്ധിച്ച് നടത്തി. മങ്കട സാമൂഹ്യരോഗ്യകേന്ദ്രം ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. കെ.എം.നൂന മര്‍ജ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ക്ഷയരോഗ നിയന്ത്രണ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഫസീല്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, സീനിയര്‍ കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. ഹരിദാസ്, എം.പി അബ്ദുല്‍കരീം, എം.സി.എച്ച് ഓഫീസര്‍ ഒ. ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു. മങ്കട, കൂട്ടിലങ്ങാടി, മക്കരപറമ്പ്, മൂര്‍ക്കനാട്, പുഴക്കാട്ടിരി, പാങ്ങ് എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും എം.എല്‍.എസ്.പിമാരും പങ്കെടുത്തു.
