പട്ടാമ്പി ഇഎംഎസ് പാർക്കിൽ സെൽഫി പോയിന്റ് ഒരുക്കി
പട്ടാമ്പി: പട്ടാമ്പി ഇഎംഎസ് പാർക്കിൽ ഒരുക്കിയ സെൽഫി പോയിന്റ് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരത്തിന്റെ സൗന്ദര്യവത്കരണവും പൊതുജനങ്ങൾക്ക് ആകർഷകമായ ഒരു ഇടം ഒരുക്കലും ലക്ഷ്യമിട്ടാണ് സെൽഫി പോയിന്റ് സ്ഥാപിച്ചത്. ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് പട്ടാമ്പി പ്രസിഡന്റ് കെ.വി. അശോക് കുമാർ അധ്യക്ഷനായി.
