logo
AD
AD

ജെസിഐ കൊപ്പം ചാപ്റ്റർ ഭാരവാഹികളുടെ സ്ഥാനാരോഹണം 22-ന്

കൊപ്പം: ജൂനിയർ ചേംബർ ഇന്റർനാഷണൽ കൊപ്പം ചാപ്റ്റർ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസംബർ 22-ന് വൈകീട്ട് ഏഴിന് പുലാശ്ശേരി കൺവെൻഷൻ സെന്ററിൽ നടക്കും. പ്രസിഡന്റായി പി. അബ്ദുൾഗഫൂറും സെക്രട്ടറിയായി ഡോ. അബ്ദുൾറഹ്‌മാനും ഖജാൻജിയായി സി. മുസ്തഫയും ചുമതലയേൽക്കും.

ചടങ്ങിൽ ജെസിഐ ദേശീയ വൈസ് പ്രസിഡന്റ് പ്രജിത്ത്, സോൺ പ്രസിഡന്റ് മീരാ മേനോൻ തുടങ്ങിയവർ മുഖ്യാതിഥികളാവും. പുതുവർഷത്തിൽ ഒട്ടേറെ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും കുടിവെള്ളത്തിനായി ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് രൂപം നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഭാരവാഹികളായ വി.ടി.എം. മുസ്തഫ, പി. അബ്ദുൾ ഗഫൂർ, ഡോ. അബ്ദുൾറഹ്‌മാൻ, സി. മുസ്തഫ തുടങ്ങിയവർ പറഞ്ഞു.

Latest News

latest News