logo
AD
AD

വിദ്യാര്‍ഥിനികള്‍ ജില്ലാ കളക്ടറുമായി സംവദിച്ചു

വോട്ടിങ് അവബോധന പരിപാടിയായ സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് മേഴ്സി കോളേജിലെ വിദ്യാര്‍ഥിനികള്‍ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്രയുമായി സംവദിച്ചു. ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം, സ്വീപ് സെല്‍, മേഴ്സി കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പുതുതലമുറ വളരെ പുരോഗമനപരമായാണ് ചിന്തിക്കുന്നതെന്നും വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ റിബിന്‍ രാജ്, ഇലക്‍ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥിനകള്‍ക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുകയും ചെയ്തു.

Latest News

latest News