logo
AD
AD

സുസ്ഥിര തൃത്താല രാജ്യത്തിന് പുതിയ മാതൃക: മന്ത്രി എം.ബി രാജേഷ്

സുസ്ഥിര തൃത്താല രാജ്യത്തിന് പുതിയ മാതൃക സൃഷ്ടിക്കുമെന്നും പദ്ധതിയുടെ നേട്ടങ്ങള്‍ ഏകോപിതമായ പ്രവര്‍ത്ത നങ്ങളുടെ ഫലമാണെന്നും തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി സുസ്ഥിരം 2024 നേട്ടങ്ങളുടെ പ്രഖ്യാപനവും ഭാവി പ്രവര്‍ത്തന രൂപരേഖ രൂപീകരണ ശില്‍പശാലയുടെ സമാപന ഉദ്ഘാടനവും നാഗലശ്ശേരി ഗവ. ഹൈസ്‌കൂള്‍ വാവനൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് ആ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടിയുള്ള ഏകോപിതമായ പ്രവര്‍ത്തനമാണ് നടത്തിയത്. ദേശീയ ശ്രദ്ധയിലേക്ക് തൃത്താല മാതൃകയും വരികയാണെന്നും മന്ത്രി പറഞ്ഞു. തൃത്താല മണ്ഡലത്തില്‍ കാര്‍ഷിക വികസനം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, സുസ്ഥിര ഉപജീവനം എന്നിവ ഉറപ്പാക്കി സമഗ്രവും സമ്പൂര്‍ണവും സുസ്ഥിരവുമായ മാറ്റം സാധ്യമാക്കുന്നതിന് മന്ത്രി എം.ബി. രാജേഷ് വിഭാവനം ചെയ്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സംയോജിത പദ്ധതിയാണ് സുസ്ഥിര തൃത്താല.

പരിപാടിയില്‍ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍ കളത്തില്‍, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, ആനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാലചന്ദ്രന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുണ്ണി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമന്‍, നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

latest News