സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന: മലപ്പുറത്ത് എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
മലപ്പുറത്ത് എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. തിരുനാവായ സ്വദേശി മുഹമ്മദ് തന്‍സീഫ്, നിറമരുതൂര്‍ സ്വദേശി ജാഫര്‍ സാദിഖ്, താനാളൂര്‍ സ്വദേശി ഷിബില്‍ റഹ്മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 45 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
ബാംഗ്ലൂരില്‍ നിന്നാണ് ഈ സംഘം എം.ഡി.എം.എ. വില്‍പ്പനയ്ക്കായി എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് രാസലഹരി കൊണ്ടുവന്നതെന്നാണ് നിഗമനം.