പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പി. പത്മനാഭൻ ഹാളിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ പറക്കുഴിയിൽ സ്വാഗതം ആശംസിച്ചു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കേണ്ട വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സെക്രട്ടറി മഞ്ജുഷ കെ.എസ് വിശദീകരിച്ചു.
ചടങ്ങിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും ബ്ലോക്ക് അംഗങ്ങളും സജീവമായി പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്ദീപ് വിജയൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
