വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി കാരക്കാട് സ്വദേശികളായ യുവാക്കൾ പിടിയിൽ
കാരക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കാരക്കാട് സ്വദേശികളായ വരമംഗലത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (25), കൂരിയാട്ടുതൊടി വീട്ടിൽ മുഹമ്മദ് മുസ്തഫ (29) എന്നിവർ പട്ടാമ്പി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 5.62 ഗ്രാം എംഡി എം എ കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.