വീട്ടിൽ സൂക്ഷിച്ച 73.2 ഗ്രാം എം.ഡി.എം.എ.യുമായി ചെർപ്പുളശ്ശേരി സ്വദേശി പിടിയിൽ
രഹസ്യ വിവരത്തെ തുടർന്ന് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചെർപ്പുളശ്ശേരി പോലീസും ചെർപ്പുളശ്ശേരി മുണ്ടിയംപറമ്പ് ലക്ഷംവീട് കോളനിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൈവശം സൂക്ഷിച്ച 73.2 ഗ്രാം എം.ഡി.എം.എ.യുമായി ആടാംതോട്ടിങ്കൽ വീട്ടിൽ ഷെഫീഖ് (28) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. പ്രതി ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി സുന്ദരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ ചെർപ്പുളശ്ശേരി സബ് ഇൻസ്‌പെക്ടർ ഷെബീബ് റഹ്മാൻ ഡി.യുടെ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരി പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.